Header Ads

  • Breaking News

    വായനാ പക്ഷാചരണം:എരിപുരം താലൂക്ക് ആശുപത്രിയിൽ ലൈബ്രറി കേന്ദ്രം തുറന്നു


    നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം എരിപുരം താലൂക്ക് ആശുപത്രിയിൽ ലൈബ്രറി കേന്ദ്രം ആരംഭിച്ചു.സാന്ത്വന വായന എന്ന പേരിൽ ആവിഷ്ക്കരിച്ച പദ്ധതി
    TV രാജേഷ് MLAഉൽഘാടനം ചെയ്തു.വിവി പ്രീത അദ്ധ്യക്ഷത വഹിച്ചു.
    മികച്ച വായനാനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പുസ്തകങ്ങൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരേ സമയം ആശ്വാസവും അറിവും പ്രദാനം ചെയ്യുമെന്ന് Tv രാജേഷ് MLA പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ഡയലിസിസ് കേന്ദ്രത്തിലും ലൈബ്രറി സ്ഥാപിക്കുമെന്ന് വായനശാല ഭാരവാഹികൾ അറിയിച്ചു.ഒ.പി വിഭാഗത്തിൽ വരുന്ന രോഗികൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കും
    ചടങ്ങിൽ ആശംസകൾ അർപ്പിച്ച് Dr. സുനിൽ കുമാർ,S Vഅബ്ദുൾ റഷീദ്, രാജേഷ് കടന്നപ്പള്ളി, കെ.പത്മനാഭൻ മാസ്റ്റർ, PM കൃഷ്ണപ്രഭ എന്നീ വർ സംസാരിച്ചു.
    എം കെ രമേഷ് കുമാർ സ്വാഗതവും പ്രിയങ്ക നന്ദിയും പറഞ്ഞു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad