Header Ads

  • Breaking News

    കണ്ണൂരിൽ ആക്രമണം : വെട്ടേറ്റു മരിച്ചു



    കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി കട്ട റൗഫ് (26) ആണ് കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ നേതാവ് ഫറൂഖിനെ കൊലപ്പെടുത്തിയ കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കട്ട റൗഫ്.





    ആദികടലായി സമീപം ബീച്ചിനു സമീപമാണ് ഒരു സംഘം ഇയാളെ വെട്ടിക്കൊന്നത്. ശരീരത്തിൽ നിരവധി വെട്ടേറ്റ റഹൂഫിനെ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാൽ വൈകാതെ ഇയാൾ മരണപ്പെട്ടു. ആദികടലായിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് അക്രമിസംഘം റൗഫിനെ അക്രമിച്ചത്.കണ്ണൂർ സിറ്റിയിലെ എസ്ഡിപിഐ പ്രവർത്തകൻ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. രണ്ട് ദിവസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്.




    ليست هناك تعليقات

    Post Top Ad

    Post Bottom Ad