പയ്യന്നൂരില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
എം. എസ്. എഫ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ രണ്ട് ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മൂരികൊവ്വല്‍ സ്വദേശി വി നിഖില്‍, മമ്പലം സുരഭി നഗറിലെ എം. പി അക്ഷയ് എന്നിവരെയാണ് എസ്. ഐ ശ്രീജിത്ത് കൊടെരിയും സംഘവും അറസ്റ്റ് ചെയ്തത്. തായിന്നേരി സ്‌കൂളിലെ എം. എസ്. എഫ്, എസ്. എഫ്. ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ബൈക്കില്‍ വരികയായിരുന്ന രാമന്തളി സ്വദേശികളായ എം. എസ്. എഫ് പ്രവര്‍ത്തകരെ കൊറ്റിയില്‍ വെച്ച് തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. എട്ട് വാറണ്ട് കേസുകളില്‍ പ്രതികളായ ഇവര്‍ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ليست هناك تعليقات
إرسال تعليق