യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമകേസില്‍ ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നും രണ്ടും പ്രതികളായ ആര്‍.ശിവരഞ്ചിത്തിന്റെയും എ.എന്‍. നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി തള്ളി.
പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദില്‍, ആദ്വൈത് എന്നീ പ്രതികള്‍ നല്‍കിയ അപേക്ഷയും തള്ളി. ക്യാമ്ബസില്‍ ഉണ്ടായ സാധാരണ അടിപിടി കേസാണന്നാണ് ഇരുവരും വാദിച്ചത്. എന്നാല്‍ പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.
അതേസമയം സമരം കഴിയുകയും കോളജ് തുറക്കുകയും ചെയ്തതോടെ എസ്‌എഫ്‌ഐ നേതാക്കളെ എല്ലാ കേസുകളില്‍നിന്നും രക്ഷിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത എന്ന് ആരോപണമുയര്‍ന്നിരുന്നു.
ليست هناك تعليقات
إرسال تعليق