Header Ads

  • Breaking News

    കോട്ടയം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഭാഗിക അവധി


    കോട്ടയം:
    കനത്ത മഴയെതുടര്‍ന്ന് കോട്ടയം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഭാഗിക അവധി. മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പലയിടത്തും വെളളംകയറുന്ന സ്ഥിതിയാണ് തുടരുന്നത്. അതിനാല്‍ ജില്ലയിലെ ചില മേഖലകളില്‍ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

    കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പ്രെഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad