Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി


    കണ്ണൂർ :
    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സിഐഎസ്എഫ് ഹാഷിഷ് ഓയില്‍ പിടികൂടി. ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 910 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഇന്നലെ രാത്രി 8.20 ഓടെ ദോഹയിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ കണ്ണൂർ സ്വദേശി അജാസിൽ നിന്നാണ് ഹാഷിഷ് പിടികൂടിയത്

    .സംശയംതോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ശരീരത്തിലും ചെരിപ്പും ഒളിപ്പിച്ച നിലയിൽ പേസ്റ്റ് രൂപത്തിൽ ഉള്ള ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. പ്രതിയെയും ഇയാളിൽ നിന്ന് പിടികൂടിയ ഹാഷിഷും സിഐഎസ്എഫ് കൊച്ചി നാർകോട്ടിക് കൺട്രോൾ ബ്യൂറോയിലേക്ക് കൈമാറി. അജാസിനെ ചോദ്യം ചെയ്തുവരികയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad