Header Ads

  • Breaking News

    തീവണ്ടിയിൽനിന്ന് പ്ലാറ്റ് ഫോമിലേക്ക് ചാടിയിറങ്ങിയ വിദ്യാർഥിനിക്ക് പരിക്ക്: അപകടം കണ്ട കൂട്ടുകാരി കുഴഞ്ഞുവീണു


    റെയിൽവേ സ്റ്റേഷനിൽ വേഗം കുറച്ച തീവണ്ടിയിൽനിന്ന് പ്ലാറ്റ് ഫോമിലേക്ക് ചാടിക്കയറിയ വിദ്യാർഥിനിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. അപകടം കണ്ട കൂട്ടുകാരി കുഴഞ്ഞുവീണു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

    ലോക് മാന്യതിലക് കൊച്ചുവേളി എക്സ്പ്രസിൽ യാത്രക്കാരായിരുന്ന പാലക്കാട് മണ്ണാർക്കാട് തൊണ്ടുതറ അഷ്‌മ ടി.ജോഷി (18) , കണ്ണൂർ മമ്പറം സംസം വീട്ടിൽ ഐഷ (18) എന്നിവർക്കാണ് പരിക്കേറ്റത്. പാലായിലെ സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിലെ വിദ്യാർഥിനികളാണ് ഇരുവരും. പാലായിൽ എത്തുന്നതിനുള്ള എളുപ്പത്തിനായി ഏറ്റുമാനൂരിൽ ഇറങ്ങാൻ ഇരുവരും ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

    ഇറങ്ങുന്നതിനിടയിൽ പ്ലാറ്റ് ഫോമിൽ തലയിടിച്ച് വിണ് അഷ്‌മ ബോധരഹിതയായി. വീഴ്ചയിൽ തോളെല്ലിന് പരിക്കേറ്റു. ഇതേ തീവണ്ടിയിൽ നിന്ന് ഇറങ്ങിയ ആനമല സ്വദേശിയായ യാത്രക്കാരന്റെ കാറിലാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സിഗ്നലിനു വേണ്ടി തീവണ്ടി നിർത്തുന്നതിനു മുൻപ് വിദ്യാർഥിനികൾ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നുന്നെന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ അധികൃതർ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad