വാട്സാപ്പിൽ പുത്തൽ ഫീച്ചർ ഒരുങ്ങുന്നു, 'ക്വിക്ക് എഡിറ്റ്'
പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. ക്വിക്ക് എഡിറ്റ് മീഡിയ ഷോട്ട്കട്ട് എന്ന ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്. വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാൻ സഹായകമാകുന്നതാണ് ഈ ഫീച്ചർ. വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് വാട്സാപ്പിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഈ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. ഫയല്‍ തുറക്കുമ്പോള്‍ തന്നെ ഒരു ക്വിക്ക് എഡിറ്റ് ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും. ഇത് ഉപയോഗിച്ച് ലഭിച്ച ഫയലിൽ മാറ്റങ്ങൾ വരുത്താനാകും. ഇവ പുതിയ ഫയലായി ഫോണിൽ സേവ് ചെയ്യപ്പെടും. ഗാലറിയിൽ നിന്ന് ഇവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമാകും.
അധികം താമസിക്കാതെ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോർട്ട്. നിലവിൽ നിർമാണ ഘട്ടത്തിലാണ് ഇത്. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വാട്സാപ്പ് ഇനിയും പുറത്തുവിട്ടിട്ടില്ല.

ليست هناك تعليقات
إرسال تعليق