Header Ads

  • Breaking News

    തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


    തന്നെ തട്ടിക്കൊണ്ടു പോകാന്‍ ഒരിക്കല്‍ ശ്രമം നടന്നതായി ഗായിക റിമി ടോമി. രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതുകൊണ്ടാണ് അന്ന് ആ ശ്രമം പരാജയപ്പെട്ടതെന്നും റിമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
    ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലാണ് റിമി ടോമി ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥി ‘കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന സിനിമയിലെ ഗാനം പാടിയപ്പോഴാണ് സിനിമയുടെ കഥയ്ക്ക് സമാനമായ അനുഭവം തനിക്കുണ്ടായതായി റിമി തുറന്ന് പറഞ്ഞത്.
    കുട്ടിക്കാലത്തെ തന്റെ അനുഭവത്തെക്കുറിച്ച് റിമി പറഞ്ഞതിങ്ങനെ: ‘ഊട്ടിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായതിനാല്‍ ഞങ്ങള്‍ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചു. അല്ലെങ്കില്‍ അന്നേ അവര്‍ ചാക്കില്‍ കെട്ടി കൊണ്ടു പോകുമായിരുന്നു.’

    ليست هناك تعليقات

    Post Top Ad

    Post Bottom Ad