ഇരിണാവിൽ ഇന്നോവ കാർ ഇടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു.
പാപ്പിനിശ്ശേരി:
കൊട്ടപ്പാലം ഇരിണാവ് യുപി സ്കൂൾ റോഡിൽ ഈച്ച നാരായണൻ (80) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. കൊട്ടപ്പാലം മാടായി ബാങ്കിന് സമീപത്തായിരുന്നു അപകടം സൈക്കിളിൽ റോഡിലേക്ക് കയറുകയായിരുന്ന നാരായണനെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കോലത്ത് വയൽ വീവേഴ്‌സ് സൊസൈറ്റി തൊഴിലാളിയാണ്. മക്കൾ: ഗിരീശൻ (കൈത്തറി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ),
ഗീത,രജിത.

ليست هناك تعليقات
إرسال تعليق