ഗുഡ്സ് ഓട്ടോ മതിലിലിടിച്ച് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
കോട്ടയംപൊയിലിനടുത്ത് ഏഴാംമൈലിൽ ഗുഡ്സ് ഓട്ടോറിക്ഷ വീട്ടുമതിലിൽ ഇടിച്ച് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.15-ഓടെയാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന പിണറായി സ്വദേശികളായ രാജീവൻ, ഫർസൽ, മട്ടന്നൂർ സ്വദേശി വാസുദേവൻ എന്നിവർക്കാണ് പരിക്കേറ്റത്.റോഡരികിലെ വീട്ടുമതിലിൽ ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ അകപ്പെട്ട ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. തലശ്ശേ രിയിൽനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. കതിരൂർ പോലീസിന്റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്.

ليست هناك تعليقات
إرسال تعليق