ഷോക്കിംഗ്; ഇന്ത്യയ്ക്ക് വൻ തകർച്ച!
ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തിൽ 240 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മോശം തുടക്കം. രോഹിത് ശർമ (1), വിരാട് കോഹ്‍ലി (1), കെഎൽ രാഹുൽ (1) എന്നിവരാണ് പുറത്തായത്. രോഹിതിനെയും രാഹുലിനെയും മാറ്റ് ഹെൻറിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ലഥാം ക്യാച്ചെടുത്ത് പുറത്താക്കി. കോഹ്‍ലി ബോൾട്ടിന്റെ പന്തിൽ ലെഗ് ബിഫോറായി പുറത്തായി. ദിനേഷ് കാർത്തികും റിഷഭ് പന്തുമാണ് ക്രീസിൽ. സ്കോർ നാല് ഓവറിൽ 5/3.

ليست هناك تعليقات
إرسال تعليق