കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 2.8 കിലോ സ്വര്‍ണം പിടിച്ചു
മട്ടന്നൂര്‍:
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2.8 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബുധനാഴ്ച രാവിലെ ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരന്‍ കുന്ദമംഗലം സ്വദേശി വട്ടം പറമ്ബില്‍ ഷബീബില്‍ നിന്നാണ് സ്വര്‍ണബിസ്കറ്റുകള്‍ പിടികൂടിയത്.
സ്വര്‍ണ ബിസ്കറ്റുകള്‍ കഷണങ്ങളാക്കി ഡ്രില്ലിങ്ങ് മെഷീനകത്ത് വച്ചാണ് കടത്തിയത്. ഇതിന് 98 ലക്ഷം രൂപ വിലവരും. കസ്റ്റംസ് അസി.കമീഷണര്‍ ഒ പ്രദീപ്, സൂപ്രണ്ടുമാരായ പ്രദീപ് കുമാര്‍ നമ്ബ്യാര്‍, പി വി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

ليست هناك تعليقات
إرسال تعليق