ജിയോയെ വെല്ലുന്ന സൂപ്പര്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍; 96 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ നേട്ടങ്ങള്‍ നിരവധി
ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍ രംഗത്ത്. ഏറ്റവും പുതിയ 96 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ 90 ദിവസത്തെ പ്രമോഷണല്‍ കാലയളവിലാണ് മികച്ച നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ജൂലൈ 5 മുതലാണ് പ്രമോഷണല്‍ കാലയളവ് ആരംഭിച്ചത്.
പ്രതിദിനം 100 എസ്‌എംഎസ് സന്ദേശങ്ങളും 21 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്ന 96 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ ആണ് ബിഎസ്‌എന്‍എല്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയിരിക്കുന്നത്.
100 രൂപയില്‍ താഴെയുള്ള ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് പ്ലാന്‍ വസന്തം ഗോള്‍ഡ് - പിവി 96 എന്നാണ് അറിയപ്പെടുന്നത്. 180 ദിവസത്തേക്കാണ് ഓഫറിന്റെ വാലിഡിറ്റി. എന്നാല്‍ ഓഫര്‍ അനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങള്‍ 21 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ.
ജൂലൈ ആദ്യം ബിഎസ്‌എന്‍എല്‍ 'ബമ്ബര്‍ ഓഫര്‍' ഒക്ടോബര്‍ വരെ നീട്ടി നല്‍കിയിരുന്നു. 2.2 ജിബി അധിക ദൈനംദിന ഡാറ്റ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ഇത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം!! അറ്റ്‍ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണ വ്യാപാരത്തിലേയ്ക്ക്
ബിഎസ്‌എന്‍എല്ലിന്റെ തമിഴ്‌നാട് സൈറ്റ് അനുസരിച്ച്,
96 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഡല്‍ഹി, മുംബൈ എന്നിവ ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യും. ഉപയോക്താക്കള്‍ക്ക് ഏത് നെറ്റ്‌വര്‍ക്കിലും ലഭ്യമാകുന്ന പ്രതിദിനം 100 എസ്‌എംഎസ് സന്ദേശങ്ങളും ഓഫര്‍ നല്‍കുന്നുണ്ട്. മുമ്ബ് സൂചിപ്പിച്ചതു പോലെ തന്നെ, 180 ദിവസത്തേക്ക് പ്ലാന്‍ വാലിഡിറ്റി ഉണ്ടെങ്കിലും ആനുകൂല്യങ്ങള്‍ 21 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ.
പിന്നീട് ഉപഭോക്താക്കളില്‍ നിന്ന് "മിനിറ്റിന്" നിരക്ക് ഈടാക്കും. "PLAN VOICE96" എന്ന് 123 ലേക്ക് ടെക്സ്റ്റ് മെസേജ് അയച്ചാല്‍ പുതിയ പ്ലാന്‍ സജീവമാക്കാന്‍ വരിക്കാര്‍ക്ക് സാധിക്കും.

ليست هناك تعليقات
إرسال تعليق