17 കാരനെ മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ അറസ്റ്റിൽ
ചെറുപുഴ:
17 കാരനെ മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ അറസ്റ്റിൽ. പെരിങ്ങോം വേട്ടുകുന്ന് സ്വദേശി ഇടത്തട്ടാംകുന്നിൽ അപ്പച്ചൻ എന്ന അഗസ്റ്റിൻ തോമസ് (52)നെയാണ് പോക്സോ നിയമ പ്രകാരം ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. അഗസ്റ്റിന്റെ വങ്ങാട് എന്ന സ്ഥലത്തുള്ള തോട്ടത്തിലെ ഷെഡിൽ വെച്ചാണ് ഇയാൾ 17കാരനെ പീഡിപ്പിച്ചത്. ഇന്നലെ കുട്ടിയെ മദ്യലഹരിയിൽ കണ്ട നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇന്നലെയും കഴിഞ്ഞ മാസവും പ്രതി ഇത്തരത്തിൽ പീഡിപ്പിച്ചതായി 17 കാരൻ മൊഴി നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ليست هناك تعليقات
إرسال تعليق