DYFI പ്രവര്‍ത്തകന് കുത്തേറ്റു
ആലപ്പുഴ ചുങ്കത്തുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീര്‍ (26)നാണ് കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. സംഘര്‍ഷത്തില്‍ ആളുമാറി മറ്റു രണ്ട് പേര്‍ക്കും മര്‍ദനമേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നാണ് ഡിവൈഎഫ്‌ഐ ആരോപിച്ചു.

ليست هناك تعليقات
إرسال تعليق