കണ്ണൂർ പിലാത്തറയിലെ ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ് : മുഖ്യപ്രതി അറസ്റ്റിൽ
പിലാത്തറ:
പിലാത്തറയിലെ കെ.ജെ.ഷാലറ്റിന്റെ സിഎംനഗറിലെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴിലോട് അറത്തിപ്പറമ്പിലെ കണിയാൽ ഹൗസിൽ കെ.രതീഷിനെയാണ് (31) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴിലോട്ടെ ചുമട്ടുതൊഴിലാളിയായ രതീഷ് സിഐടിയുവിന്റെ സജീവ പ്രർത്തകൻ കൂടിയാണ്. കോടതിയിൽ ഹാജരാക്കിയ രതീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 19 ന് റീ പോളിങ്ങിന് വോട്ട് ചെയ്ത വിരോധത്തിന് രാത്രി പന്ത്രണ്ടോടെയാണ് ഒരു സംഘം സി പി എം പ്രവർത്തകർ ഷാലറ്റിന്റെ വീടിന് നേർക്ക് ബോംബെറിഞ്ഞത്.
കേസിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ പിലാത്തറയിൽ പ്രതിഷേധയോഗം ചേരാനിരിക്കെയാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. രതീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി ഇന്ന് പരിയാരം പോലീസ് പയ്യന്നർ കോടതിയിൽ അപേക്ഷ നൽകും. ഈ കേസിൽ രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ليست هناك تعليقات
إرسال تعليق