പഴയങ്ങാടിയിൽ വിദ്യാർഥിനിക്ക് പീഡനം; ബസ് ഡ്രൈവർ അറസ്റ്റിൽ
പഴയങ്ങാടി:
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. പുതിയങ്ങാടി കുണ്ടായി ഇട്ടമ്മലിൽ താമസിക്കുന്ന പട്ടുവം സ്വദേശി കെ. രതീഷിനെയാണ് (39) പഴയങ്ങാടി എസ്.ഐ കെ. പ്രജീഷ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പതിനാലുകാരിയുടെ മൊഴി രേഖപ്പെടുത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശത്തെ തുടർന്നാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് രതീഷിനെ അറസ്റ്റ് ചെയ്തത്.

ليست هناك تعليقات
إرسال تعليق