Header Ads

  • Breaking News

    കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു


    തലശ്ശേരി :
    പുന്നോൽ ആച്ചുകുളങ്ങരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുന്നോൽ സ്വദേശി അതുലാണ്(22) മരിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. തലശ്ശേരിയിലേക്ക് വരികയായിരുന്ന കാറും മാക്കൂട്ടത്തും നിന്നും വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അതുൽ ദിനേശന്റെയും ബിന്ദുവിന്റെയും മകനാണ്. തിരുവല്ലയിൽ ബേക്കറി നടത്തുകയാണ് ദിനേശൻ. ബേക്കറി കച്ചവടത്തിൽ പിതാവിനെ സഹായിക്കുന്ന അതുൽ ബന്ധുവിന്റെ മോതിരം മാറൽ ചടങ്ങിന് എത്തിയതായിരുന്നു. ആതിര സഹോദരിയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad