റോഡരികിലൂടെ നടന്നു പോകവെ ബൈക്ക് തട്ടിപരിക്കേറ്റ വയോധികന് മരിച്ചു
പരിയാരം:
റോഡരികിലൂടെ നടന്നു പോകവെ ബൈക്ക് തട്ടിപരിക്കേറ്റ വയോധികന് മരിച്ചു. എളയാവൂരിലെ മീത്തലെ വീട്ടില്‍ ബാലന് നമ്ബ്യാര്‍ (82) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.30 ന് വലിയന്നൂര്‍ റേഷന്‍ കടക്ക് മുന്നിലായിരുന്നു അപകടം.
ഉടന്‍ കണ്ണൂര്‍ എകെജി ആശുപതിയിലെത്തിച്ച ബാലന് നമ്ബ്യാരെ നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ജാനകിയാണ് ഭാര്യ. മക്കള്‍: രത്നാകരന് (ബംഗളൂരു), ശോഭന, സുഷമ, വിചിത്ര , സ്മിത. മരുമക്കള്‍: മഞ്ജുള, ചന്ദ്രന്, ശ്രീശന്, ശ്രീധരന്, സുമേഷ്.

ليست هناك تعليقات
إرسال تعليق