പയ്യാമ്പലത്ത് കടൽക്ഷോഭം
പയ്യാമ്പലം:
കാലവർഷം തുടങ്ങിയതോടെ കണ്ണൂരിൽ കടലാക്രമവും രൂക്ഷമാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഇതുവരെ ഇല്ലാത്ത വിധം കര കടലെടുത്തു. ടൂറിസം വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തിക്കടുത്ത് വരെ ആഴത്തിൽ മണൽ കടലെടുത്തിട്ടുണ്ട് .വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യാമ്പലത്ത് കടൽ പ്രക്ഷുബ്ധമായത് .രണ്ട് അപകട മുന്നറിയിപ്പ് ബോർഡുകൾ കടലെടുത്തു. ജില്ലാ ടൂറിസം വകുപ്പ് സ്ഥാപിച്ച “കണ്ണൂർ ഐ” ഫോട്ടോ ഫ്രയിം അപകട ഭീഷണിയിലാണ് .


ليست هناك تعليقات
إرسال تعليق