Header Ads

  • Breaking News

    കൊച്ചി വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ സമയം വര്‍ദ്ധിപ്പിച്ചു


    നെടുമ്ബാശ്ശേരി: 
    കൊച്ചി വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ സമയം വര്‍ദ്ധിപ്പിച്ചു. നിലവില്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ തുറക്കുക. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം എടുക്കുന്നുണ്ട്. അതിനാല്‍ ഇനി മുതല്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ ചെയ്യാം.
    പുതിയ സൗകര്യം അടുത്ത ദിവസം മുതല്‍ നിലവില്‍ വരും. അവസാന നിമിഷം എത്തുന്ന യാത്രക്കാര്‍ക്ക് പലപ്പോഴും ചെക്ക് ഇന്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ നേരത്തെ തുറക്കാന്‍ വിമാനക്കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
    പരിശോധനാ ഹാളിലെ അവസാനനിമിഷ തിരക്ക് ഒഴിവാക്കാന്‍ ആഭ്യന്തരയാത്രക്കാര്‍ പുതിയ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യാന്തര യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യം മൂന്ന് മണിക്കൂറായി തന്നെ തുടരും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad