Header Ads

  • Breaking News

    നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കുന്നു


    തിരുവനന്തപുരം : 
    നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐയ്ക്ക്. ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും. ക്യാബിനറ്റ് റാങ്കോടെയാണ് ചീഫ് വിപ്പ് പദവി സിപിഐക്ക് നല്‍കുന്നത്. ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം ചെയ്തിരുന്നു. പ്രളയ പശ്ചാത്തലത്തില്‍ പദവി ഏറ്റെടുക്കുന്നത് വിവാദമാകുമെന്നതിനാല്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ശേഷം പദവി ഏറ്റെടുക്കാം എന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി അറിയിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad