Header Ads

  • Breaking News

    വളപട്ടണം എസ്.ഐയക്കും സംഘത്തിനും നേരെ മണല്‍ മാഫിയ അക്രമം


    വളപട്ടണം:
    വളപട്ടണം എസ്.ഐയക്കും സംഘത്തിനും നേരെ മണല്‍ മാഫിയ അക്രമം. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എന്‍ മനേഷ്, സിവില്‍ പോലീസ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വളപട്ടണം എസ്.ഐ വിജേഷിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുമ്പോള്‍ മണലുമായി ടിപ്പര്‍ ലോറി പാഞ്ഞു വരികയായിരുന്നു. കൈ കാട്ടിയെങ്കിലും ലോറി നിര്‍ത്താതെ അസഭ്യം പറഞ്ഞ് കടന്നു പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ലോറിയെ പിന്തുടരുകയായിരുന്നു. ഇടറോഡിലേക്ക് കയറുന്നതിനിടെ മണല്‍ പിന്നിലേക്ക് തള്ളി പോലീസ് ജീപ്പിനെ അപകടത്തില്‍പ്പെടുത്തുകയായിരുന്നു. ഇതിനിടെയിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. സംഭവത്തില്‍ ഒരാളെ പോലീസ് പിടകൂടിയിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad