കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ഡോക്ടർ നേഴ്‌സിനെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് മർദ്ദിച്ച് കയ്യോടിച്ചു
പരിയാരം:
ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് ശസ്ത്രക്രിയ ഉപകരണം കൊണ്ട് മർദ്ദിച്ച് നേഴ്സിന്റെ കയ്യൊടിച്ച ഡോക്ടർക്ക് നിർബന്ധിത അവധി. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ.വി.കുഞ്ഞമ്പുവിനോടാണ് അവധിയിൽ പ്രവേശിക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച ഓപ്പറേഷൻ തിയേറ്ററിൽ വെച്ചാണ് ഡോ.കുഞ്ഞമ്പു കൂടെ ജോലി ചെയ്യുന്ന നഴ്സിനെ മർദ്ദിച്ചത്. ഇവരുടെ കൈ ചതവ് കാരണം പ്ലാസ്റ്റർ ഇട്ടിരിക്കയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകളായ ഐഎൻടിയുസി, കെ സി ഡബ്ള്യുഎഫ് എന്നിവ സംയുക്തമായി കാമ്പസിനകത്ത് പ്രതിഷേധ പ്രകടനവും ധർണയും പൊതുയോഗവും നടത്തി.
നഴ്സ് ഇത് സംബന്ധിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എൻ.റോയിക്ക് പരാതി നൽകിയെങ്കിലും പോലീസിൽ പരാതി നൽകിയിട്ടില്ല. പ്രിൻസിപ്പാൾ പരാതി ഡിഎം ഇക്ക് കൈമാറിയതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതു വരെ നിർബന്ധിത അവധിയിൽ പോകാൻ ഡോ.കുഞ്ഞമ്പുവിനോട് ആവശ്യപ്പെട്ടിരിക്കയാണ്.

ليست هناك تعليقات
إرسال تعليق