കാർ വൈദ്യുത തൂണിലിടിച്ച് അപകടം
കൂത്തുപറമ്പ് :
കൂത്തുപറമ്പിനടുത്ത് മൂന്നാംപീടികയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും, ബൈക്കിലും ഇടിച്ച ശേഷം വൈദ്യുത തൂണിലിടിച്ച് അപകടം. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ നിർമ്മലഗിരി ഇറക്കത്തിൽ വച്ചായിരുന്നു അപകടം. ശക്തമായ മഴയിൽ നിയന്ത്രണ വിട്ട മാരുതി സ്വിഫ്റ്റ്കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. സമീപത്തെ ഇലട്രിക് പോസ്റ്റും അപകടത്തിൽ തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് അപകടത്തിനിടയാക്കിയ വാഹനങ്ങൾ നീക്കം ചെയ്തത്. ഒരാഴ്ച മുൻപും ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ടകാർ അപകടത്തിൽപ്പെട്ടിരുന്നു.

ليست هناك تعليقات
إرسال تعليق