Header Ads

  • Breaking News

    ടിക് ടോക്കിലെ കളി ഭര്‍ത്താവ് വിലക്കി; ലൈവ് വീഡിയോയില്‍‌ ഭാര്യ ജീവനൊടുക്കി


    ചെന്നൈ: 
    സദാസമയവും ടിക് ടോക് ഉപയോഗിക്കുന്നതിന് ഭര്‍ത്താവ് വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ട് കുട്ടികളുടെ അമ്മയായ 24കാരി ജീവനൊടുക്കി. തമിഴ്നാട്ടിലാണ് സംഭവം. അനിത എന്ന യുവതിയാണ് വിഷം കഴിച്ച്‌ മരിച്ചത്. ആത്മഹത്യ വീഡിയോയില്‍ പകര്‍ത്തുകയും ഇത് വാട്സാപ്പ് വഴി സിംഗപ്പൂരിലുള്ള ഭര്‍ത്താവ് പഴനിവേലിന് അയച്ചുകൊടുക്കുകയും ചെയ്തു. വെള്ളകുപ്പിയില്‍ നിന്ന് കറുത്ത നിറത്തിലുള്ള ദ്രാവകം കുടിക്കുന്നതും പിന്നീട് ചുമച്ചു ചുമച്ചു കുഴഞ്ഞുവീഴുന്നതും മരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.


    യുവതിയുടെ ആത്മഹത്യാ വാര്‍ത്ത പുറത്തുവന്നതോടെ തമിഴ്നാട്ടില്‍ ഓണ്‍ലൈനിലും സോഷ്യല്‍മീഡിയയിലും വലിതോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചില തമിഴ് വാര്‍ത്താ ചാനലുകള്‍ ഇതിന്റെ വീഡിയോ യു ട്യൂബില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെ വീഡിയോ പിന്‍വലിക്കേണ്ടിവന്നു. ചൈനീസ് കമ്ബനിയായ ബൈറ്റ് ഡാന്‍സിന്റെ വീഡിയോ ഷെയറിംഗ് പ്ലാറ്റ് ഫോമായ ടിക് ടോക്കിന് ഇന്ത്യയില്‍ മാത്രം 120 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.

    ടിക് ടോക് അഡിക്ഷന്‍ ജീവനെടുക്കുന്നത് ഇതാദ്യ സംഭവമല്ല. ജനുവരിയില്‍ ടിക് ടോക് ഉപയോഗിച്ചതിന് മുത്തശ്ശി വഴക്ക് പറഞ്ഞതില്‍ മനം നൊന്ത് 15 വയസുകാരന്‍ ഡല്‍ഹിയില്‍ തൂങ്ങിമരിച്ചിരുന്നു. ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ കഴിഞ്ഞ ഏപ്രിലില്‍ അബദ്ധത്തില്‍ വെടിയേറ്റ് 19കാരന്‍ സല്‍മാന്‍ സക്കീര്‍ മരിച്ചിരുുന്നു. ടിക് ടോക് കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad