Header Ads

  • Breaking News

    ആവേശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം; ലോകകപ്പില്‍ നാളെ ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടം

    ചരിത്രത്തിലാദ്യമായി എവേ ജഴ്‌സിയിലിറങ്ങുന്ന ഇന്ത്യ നാളെ നീലപ്പടയല്ല, ഓറഞ്ച് കുപ്പായമാണ് ധരിക്കുക




    വിന്‍ഡീസിനെതിരായ വിജയത്തിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ട്. ബര്‍മിഗ്ഹാമിലെത്തിയ ഇന്ത്യന്‍ സംഘം ഇന്ന് പരിശീലനത്തിനിറങ്ങും. നാലാം നമ്പറിനെച്ചൊല്ലിയൊക്കെ ആശയക്കുഴപ്പമുണ്ടെങ്കിലും ടീം ക്യാംപിലെ മൂഡ് വിജയാഘോഷത്തിന്റെതാണ്.
    ചരിത്രത്തിലാദ്യമായി എവേ ജഴ്‌സിയിലിറങ്ങുന്ന ഇന്ത്യ നാളെ നീലപ്പടയല്ല, ഓറഞ്ച് കുപ്പായമാകും ധരിക്കുക. ഇംഗ്ലണ്ടിനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് സെമി ബര്‍ത്ത് ഉറപ്പിക്കാം. കഴിഞ്ഞ ദിവസം തന്നെ ഇംഗ്ലീഷ് സംഘം ബര്‍മിംഗ്ഹാമിലെത്തിയിരുന്നു. അവര്‍ പരിശീലനവും നടത്തി.
    14ന് വെസ്റ്റ് ഇന്‍ഡിസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ ജേസണ്‍ റോയ് ഏറെ നേരെം പരിശീലനം നടത്തി. നാളെ റോയിക്ക് കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ക്യാംപ്
    എന്നാല്‍ സ്റ്റാര്‍ ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ഇന്നലെ പരിശീനത്തിനിറങ്ങിയില്ല. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിന് മുമ്പ് ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനായിരുന്ന ആര്‍ച്ചറെ വൈദ്യസംഘം വീണ്ടും പരിശോധന നടത്തിയിരുന്നു.
    മത്സരത്തിന് മഴ ഭീഷണിയാകില്ലെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് രാത്രി ബര്‍മിംഗ്ഹാമില്‍ ചെറിയ മഴയുണ്ടാകുമെങ്കിലും മത്സരത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad