പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ക്ലിനിക്ക് പ്രവർത്തിച്ച് വരുന്നു
പയ്യന്നൂർ :
പയ്യന്നൂർ നഗരസഭയുടെ ആരോഗ്യസ്ഥാപനമായ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ജീവിത ശൈലി രോഗനിർണ്ണയത്തിനും ചികിൽസക്കുമായി ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി പ്രത്യേകം സജ്ജീകരിച്ച ക്ലിനിക്ക് തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസങ്ങളിലും ഡോ.അബ്ദുൾ ജബ്ബാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച് വരുന്നു.
ഇതോടൊപ്പം തന്നെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഭക്ഷണ ക്രമീകരണത്തെ കുറിച്ചുള്ള ബോധവൽക്കരണം നൽകുന്നതിനായി ഡയറ്റീഷ്യൻ, സ്റ്റാഫ് നഴ്സ് എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.,,ഷുഗർ, പ്രഷർ, കൊളെസ്ട്രോൾ, തൈറോയ്ഡ് എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് സൗജന്യ ചികിൽസയും മരുന്നും എല്ലാ ദിവസവും ലഭ്യമാണ്..
ഔട്ട് റീച്ച് സ്ക്രീനിംഗ് ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയും ക്ലിനിക്കിന്റെ ഭാഗമായി നടത്തി വരുന്നു.

ليست هناك تعليقات
إرسال تعليق