Header Ads

  • Breaking News

    ഏടാട്ട് വാഹനാപകടം; മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്


    പയ്യന്നൂർ:
    ദേശിയ പാതയിൽ എടാട്ട് ഇന്ന് രാവിലെ 9.45 ഓടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. പയ്യന്നൂരിൽ നിന്നും പിലാത്തറ ഭാഗത്തേക്ക് ഇൻറർലോക്ക് കട്ടകൾ കയറ്റി പോകുകയായിരുന്നെ മിനി ടിപ്പറും പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും മണ്ടൂരിൽ നിന്ന് പയ്യന്നൂരിലെക്ക് പോകുകയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരനായ പി.വി അനുരാഗ് (21) അത്ഭുതകരമായി രക്ഷപ്പെട്ടു പരിക്കേറ്റ ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ബൈക്ക് ലോറിയുടെ അടിയിൽപ്പെട്ട നിലയിലായിരുന്നു.അപകത്തെ തുടർന്ന് ഗതാഗത തടസം നേരിട്ടു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ പോലീസ് സ്റ്റേഷനിലെക്ക് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad