ചെറുപുഴയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
ചെറുപുഴ:
ചെറുപുഴ അരീയിരുത്തിയിൽ കെഎസ്ആർടിസി ബസ്സും മിനി ബസും കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം നിരവധിപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. കൊന്നക്കാട് നിന്ന് കോഴിക്കോട്ടെക്ക് പോകുകയായിരുന്ന കെ.എസ് ആർ ടിസി ബസും ചിറ്റാരിക്കാലിൽ നിന്ന് ചെറുപുഴയിലെക്ക് വരികയായിരുന്ന സെന്റ് ജൂഡ് ബസുമാണ് നേർക്ക് നേർ കൂട്ടിയിടിച്ചത്. പരിക്കേറ്റവർ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.

ليست هناك تعليقات
إرسال تعليق