Header Ads

  • Breaking News

    കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്തി


    കൊച്ചി :
    കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്തി . തമിഴ്നാട് കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത് . തമിഴ്നാട് റയിൽവേ പൊലീസ് സംഘമാണ് സി ഐ യെ കണ്ടെത്തിയത്.
    വീട്ടുകാരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു . സി ഐയുമായി പൊലീസ് കേരളത്തിലേയ്ക്ക് തിരിച്ചതായാണ് സൂചന.

    13 ന് പുലർച്ചെയാണ് നവാസിനെ കാണാതായത്.
    തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയും, മേലുദ്യോഗസ്ഥൻ നവാസിനെ മാനസികമായി പീഡിപ്പിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു. നവാസിനെ മാനസികമായി തളര്‍ത്തിയെന്ന ആരോപണം നേരിടുന്ന മട്ടാഞ്ചേരി അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ സുരേഷ്‌ കുമാറിനെ ചോദ്യംചെയ്‌തു.
    നവാസ്കൊല്ലത്തെത്തിയെന്നായിരുന്നു അവസാനം ലഭിച്ച വിവരം. എന്നാൽ ഫോൺ സ്വിച് ഓഫ് ചെയ്തത് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു.
    ഇതിനിടെയാണ് നവാസിനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad