കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധ സ്ഥിരീകരിച്ചു
കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധ സ്ഥിരീകരിച്ചു.പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾ ഉൾപ്പടെയുള്ള നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലുടനീളം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
പരവനടുക്കം വൃദ്ധസദനത്തിലെ 2 അന്തേവാസികൾക്കും 2 ജീവനക്കാർക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപ് ജില്ലാശുപത്രിയിൽ നിന്നെത്തിയ വിദ്ഗ്ധ സംഘം 5 പേരുടെ ആന്തരിക സ്രവങ്ങൾ പരിശോധനയ്ക്ക് മണിപ്പാലിലേക്ക് അയച്ചിരുന്നു. ഇതിൽ നാലു പേർക്കാണ് ഇന്നലെ വൈകീട്ടോടെ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിരിക്കുന്നത്. വൃദ്ധസദനത്തിലെ മറ്റുള്ളവരിലേക്ക് രോഗ പകരാതിരിക്കാനായി രോഗം സ്ഥിരീകരിച്ചവരെ പ്രത്യേകം റൂമിലേക്ക് മാറ്റി പാർപിച്ചാണ് ചികത്സ നൽകുന്നത്.

ليست هناك تعليقات
إرسال تعليق