Header Ads

  • Breaking News

    പ്രീ പെയ്ഡ് ടാക്സി സേവനങ്ങൾ; ജനകീയ മാതൃകയുമായി കണ്ണൂർ വിമാനത്താവളം


    രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രീ പെയ്ഡ് ടാക്സി സേവനങ്ങൾ വൻകിട കമ്പനികൾ നിയന്ത്രിക്കുമ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ അത് ഒരു ജനകീയ മാതൃകയാണ്. പ്രീ പെയ്ഡ് ടാക്സി സർവിസ് നടത്തുന്ന കണ്ണൂർ സ്വദേശിയായ യുവ സംരഭകന്റെ സ്ഥാപനത്തിലെ നൂറിലധികം ജീവനക്കാരും കണ്ണൂർ സ്വദേശികൾ തന്നെ. പരിസ്ഥിതി സൗഹൃദ യാത്രയ്ക്ക് വഴിയൊരുക്കി ഇലക്ട്രിക് കാറുകൾ നിരത്തിൽ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
    എല്ലാ വിമാനത്താവളങ്ങളിലും ഉള്ളത് പോലെ കണ്ണൂർ വിമാനത്താവളത്തിലും ഉണ്ട് പ്രീ പെയ്ഡ് ടാക്സി സേവനങ്ങൾ.എന്നാൽ കണ്ണൂരിലെ ഈ സേവനത്തിന്റെ കടിഞ്ഞാൽ മറ്റ് വിമാനത്താവളങ്ങളിലേത് പോലെ വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കൈകളിളല്ല.
    കണ്ണൂർ സ്വദേശിയായ യുവ സംരംഭകൻ എൻ ഷൈജുവിന്റെ കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവെൽസ് എന്ന സ്ഥാപനമാണ് ഇവിടെ പ്രീ പെയ്ഡ് ടാക്സി സേവനത്തിന്റെ ജനകീയ മാതൃക കാഴ്ച വയ്ക്കുന്നത്. മട്ടന്നൂർ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽ തന്നെ ഉള്ളവരാണ് ഡ്രൈവർമാർ ഉൾപ്പെടെ നൂറിലധികം ജീവനക്കാർ.
    ആഭ്യന്തര യാത്രക്കാർക്കായി ചിലവ് കുറഞ്ഞ ഷെയർ ടാക്സി മാതൃകയും ആവിഷ്‌കരിച്ചിട്ടുണ്ട്.വിമാനത്താവളത്തിൽ നിന്നുള്ള പരിസ്ഥിതി സൗഹൃദ യാത്രയ്ക്ക് വഴിയൊരുക്കി ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പിന്നാലെ ഇലക്ട്രിക് കാറുകളും നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് എൻ ഷൈജു നേതൃത്വം നൽകുന്ന സി ടി ആൻഡ് ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad