Header Ads

  • Breaking News

    മദ്യലഹരിയില്‍ വാഹനം ഓടിച്ച ടെലിവിഷന്‍ താരം വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു, ചോദ്യം ചെയ്തവരോട് കയര്‍ക്കുന്ന വീഡിയോ വൈറല്‍

    മദ്യലഹരിയില്‍ അമിത വേഗതയില്‍ ബോളിവുഡ്-ടെലിവിഷന്‍ നടി ഇടിച്ചു തകര്‍ത്തത് ഏഴോളം വാഹനങ്ങള്‍. മധുര്‍ ഭാണ്ടാര്‍ക്കര്‍ ചിത്രമായ കലണ്ടര്‍ ഗേള്‍സിലൂടെ അരങ്ങേറ്റം കുറിച്ച റുഹി ശൈലേഷ് കുമാര്‍ സിംഗ് (30) ആണ് അപകടമുണ്ടാക്കിയത്.
    Ruhi
    മുംബൈ സാന്താക്രൂസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാല് ബൈക്കുകള്‍ക്കും മൂന്ന് കാറുകള്‍ക്കുമാണ് കേടുപാടുകള്‍ പറ്റിയത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
    Ruhi singh
    നടിയുടെ കാറിനു ചുറ്റും ഓടുകള്‍ ഓടിക്കൂടുന്നതും നടി ആളുകളുമായി തര്‍ക്കിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
    RUHI
    സംഭവത്തില്‍ പോലീസ് നടിയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad