Header Ads

  • Breaking News

    ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്നു വയസുകാരൻ മരിച്ചു



    ആലുവ:
    ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്നു വയസുകാരൻ മരിച്ചു
    തലച്ചോറിനേറ്റ പരിക്കാണ് മരണകാരണം ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. ഇന്ന് രാവിലെയോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
    അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് ജാർഖണ്ഡ സ്വദേശിയായ സ്ത്രീ കുഞ്ഞിനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. അമ്മയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ പിതാവിനെതിരേയും കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവർക്കുമെതിരെ ചുമത്തിയത്.
    കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിയും അച്ഛൻ പശ്ചിമ ബംഗാൾ സ്വാദേശിയുമാണ്. 20 ദിവസം മുമ്പാണ് കുട്ടിയും അമ്മയും നാട്ടിലെത്തിയത്. ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ പൊലീസ് അനേഷണം നടത്തി. ഇരുവരേയും കൊണ്ടുവന്ന ഏജന്റുമാരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
    തലയോട്ടിയിൽ പൊട്ടലോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലും പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. അമ്മയുടെ കൈയിൽ നിന്ന് താഴെ വീണെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.


     News Updating...News Updating...News Updating...

    ليست هناك تعليقات

    Post Top Ad

    Post Bottom Ad