അമ്പലത്തറയിൽ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
അമ്പലത്തറ:
കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍പെട്ട ബൈക്ക് കത്തിനശിച്ചു. വെള്ളരിക്കുണ്ട് മാലോത്ത് സ്വദേശി ബിജു (29) ആണ് മരിച്ചത്.
ഞായറാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെ അമ്പലത്തറ കല്ലാം റോഡിലാണ് അപകടമുണ്ടായത്. പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് മാലോത്തേക്ക് പോവുകയായിരുന്ന ബിജു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.പെട്രോള്‍ ടാങ്കിന് തീപിടിച്ചാണ് ബൈക്ക് കത്തിനശിച്ചത്.

ليست هناك تعليقات
إرسال تعليق