Header Ads

  • Breaking News

    വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ്‌ വിൽപ്പന നടത്തിയയാൾ പിടിയിൽ


    വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ്‌ വിൽപ്പന നടത്തിയയാൾ പിടിയിൽ. പ്രക്കാനം കുന്നുംപുറത്ത് വീട്ടിൽ കണ്ണനെ (മയാ സെൻ 29)യാണ്‌ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. പ്രതിയുടെ കയ്യിൽനിന്ന് ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
    പന്തളം ടൗണിൽ പ്രായപൂർത്തിയാകാത്ത 17 കുട്ടികളെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സഞ്ജീവ് കുമാറും സംഘവും കണ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പ്രതിയുടെ സഹോദരൻ ശേഷാ സെന്നിനെ കഴിഞ്ഞ മാസം ഒന്നേകാൽ കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad