ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയടക്കം നാല് പ്രതികള്‍ക്ക് ജാമ്യം
കണ്ണൂർ:
മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി ദീപ് ചാന്ദ്, എന്നിവർക്കാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12 നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിലാണ് ശുഹൈബ് കൊല്ലപ്പെട്ടത്.

ليست هناك تعليقات
إرسال تعليق