തലശ്ശേരിയിൽ സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു
തലശ്ശേരി:
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ അച്ഛൻ ഓടിച്ച സ്കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥി കെ എസ് ആർ ടി സി ബസ് ഇടിച്ചു മരിച്ചു. കോഴിക്കോട് അശോകപുരം ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ബിഎ ഒന്നാം വർഷ വിദ്യാർത്ഥി എരഞ്ഞിപ്പാലം എണ്ണപ്പാടത് കരുണ് ഹൗസിൽ ആർ അമൻ (18) ആണ് മരിച്ചത്.
കരുണ് ഹൗസിൽ ഇ. രാജീന്ദ്രന്റെയും തലശ്ശേരി ചേറ്റംകുന്ന് കനകമന്ദിരത്തിൽ സുഹാഗി യുടെയും ഏകമകനാണ്.
ഇന്നലെ രാവിലെ മകനെ റെയിൽവേ സ്‌റ്റേഷനിൽ വിടാൻ രാജീന്ദ്രൻ വെസ്റ്റ് ഹിൽ പോളിടെക്‌നിക് ഭാഗത്തു നിന്ന് സ്കൂട്ടറിൽ വരികയായിരുന്നു.
തലശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് സ്കൂട്ടറിനെ ഇടിച്ച് തെറുപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ അമലിനെ ആശുപത്രിയിൽ എത്തിച്ചേക്കിലും രക്ഷിക്കാനായില്ല. ബസ്ഡ്രൈവരും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. മൃതദേഹം തലശ്ശേരി ചേറ്റംകുന്നിലെ വീട്ടിൽ സംസ്കരിച്ചു

ليست هناك تعليقات
إرسال تعليق