കെ.പി.സതീഷ്ചന്ദ്രൻ കല്യാശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി
കാസർകോട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.സതീഷ്ചന്ദ്രൻ കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. കുടുംബയോഗങ്ങളിൽ പങ്കെടുത്തും സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ട് തേടി. പിലാത്തറ ഹോപ്പിലെത്തി അന്തേവാസികളുമായി സൗഹൃദം പങ്കുവെച്ചാണ് പര്യടനം തുടങ്ങിയത്. തുടർന്ന‌് ഏഴോം, ചെറുകുന്ന‌്, കണ്ണപുരം, മാട്ടൂൽ, മാടായി പഞ്ചായത്തുകളിൽ പര്യടനം നടത്തി.

ليست هناك تعليقات
إرسال تعليق