Header Ads

  • Breaking News

    മലയോരത്തേക്ക് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും KSRTC സര്‍വീസാരംഭിച്ചു


    ആലക്കോട്:

    രാത്രി ഏറെ വൈകി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ ആശ്വസിക്കാം. 
     മലയോരത്തെക്ക് കെ. എസ്. ആര്‍.ടി.സി ബസുണ്ട്. ജില്ലയിലെ മലയോര പ്രദേശങ്ങളായ തേര്‍ത്തല്ലി, ചെറുപുഴ, വി പരപ്പയിലേക്ക് കെ. എസ്. ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചത്.

    പൊന്‍കുന്നത്തു നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ടു 2,10ന് കോട്ടയം 5.45ന് തൃശൂര്‍,9.30ന് കോഴിക്കോട്ടെത്തുന്ന ബസ് തുടര്‍ന്ന് രാത്രി 12.05ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തും.
    ഇവിടെ നിന്നും 1.15ആലക്കോട്ടും തേര്‍ത്തല്ലി, ചെറുപുഴ, ചിറ്റാരിക്കല്‍, ഭീമനടി, വെള്ളരിക്കുണ്ട് വഴി പുലര്‍ച്ചെ 2.30ന് പരപ്പയിലെത്തും. മലയോര പസഞ്ചേഴ്‌സര അസോസിയേഷന്‍ നേതാക്കളായ എം.വി രാജു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മലയോരത്തേക്ക് ബസ് അനുവദിച്ചത്.

    കണ്ണൂര്‍ ജനശതാബ്ദി എക്‌സ് പ്രസ്. ആലപ്പുഴ, കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനുകള്‍ കണ്ണൂരിലെത്തുമ്പോഴാണ് ബസ് പുറപ്പെടുന്നത്.


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    ليست هناك تعليقات

    Post Top Ad

    Post Bottom Ad