CPIM നേതാവിനു നേരെ വധശ്രമം : മുസ്ലിം ലീഗുക്കാരൻ അറസ്റ്റിൽ
സിപിഐ എം പ്രദേശിക നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരു മുസ്ലിം ലീഗ് പ്രവർത്തകനെ പോലീസ് അറസ്റ്റു ചെയ്തു.
മൊയിലോത്ത് തൃപ്പങ്ങോട്ടൂർ വലിയാണ്ടിയിൽ വികെ കുഞ്ഞബ്ദുല്ല (32)യെ കൊളവല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബോബിൻ മാത്യൂവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2017 സെപ്റ്റംബർ രണ്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. കല്ലിക്കണ്ടിയിൽ വെച്ചു സിപിഐ എം തൃപ്പങ്ങോട്ടൂർ ലോക്കൽ കമ്മിറ്റിയംഗം കെകെ പ്രേംജിത്തിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. അക്രമം നടത്തിയ പ്രതി പോലീസിനു പിടികൊടുക്കാതെ ഗൾഫിലെക്കു കടന്നുകളഞ്ഞാതായിരുന്നു. കൊളവല്ലൂർ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ശനിയാഴ്ച്ച കോടതിയിൽ ഹാജരാക്കും.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക


ليست هناك تعليقات
إرسال تعليق