സ്വകാര്യ ബസില്‍ യാത്രികന് കുഴഞ്ഞു വീണ് മരിച്ചു
മട്ടന്നൂര്‍:
സ്വകാര്യ ബസില്‍ യാത്രികന് കുഴഞ്ഞുവീണു മരിച്ചു. തില്ലങ്കേരി പള്ളിയത്തെ കോമത്താന് കണ്ടി വീട്ടില്‍ മുണ്ടയോടന്‍ രാമകൃഷ്ണ (58)നാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ മട്ടന്നൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസിലാണ് കുഴഞ്ഞുവീണത്. മട്ടന്നൂരിലെ ബാങ്കില്‍ പോയി തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടെ പാലോട്ടുപള്ളിയില്‍ വച്ചു ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. രാമകൃഷ്ണനെ ഉടന്‍ ജീവനക്കാര്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ജാനകി. മക്കള്‍: രഞ്ജിത്, രമ്യ, രഞ്ജിനി.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക


ليست هناك تعليقات
إرسال تعليق