ഇന്നലെ കാണാതായ കൊളച്ചേരി സ്വദേശി യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയിൽ നിന്നും കണ്ടെത്തി
കൊളച്ചേരി:
ഇന്നലെ ചാലിൽ വച്ച് കാണാതായ കൊളച്ചേരി സ്വദേശി യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയിൽ നിന്നും കണ്ടെത്തി.
കൊളച്ചേരി സ്വദേശി പുത്തൻ പുരയിൽ ജിതിൻ രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബൈക്കും ബാഗും കടപ്പുറത്തുപേക്ഷിച്ച് ഇന്നലെ ചാലിൽ വച്ച് കാണാതാവുകയായിരുന്നു.
ജേഷ്ഠനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്നുള്ള പരിശോധനയിലാണ് ഇന്ന് രവിലെ മൃതദേഹം വളപട്ടണം പുഴയിൽ നിന്നും കണ്ടെത്തിയത്.ഇന്നലെ മുതൽ നാട്ടുകാരും ഫയർഫോഴ്സും പോലീസും തിരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക


ليست هناك تعليقات
إرسال تعليق