യുവാവ് പയ്യാമ്പലം കടലിൽ മുങ്ങിമരിച്ചു
കണ്ണൂർ:
പയ്യാമ്പലം കടപ്പുറത്ത് വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കടലിൽ മുങ്ങിമരിച്ചു. ബാംഗ്ലൂർ സ്വദേശിയായ വിജയരാജ് (26) ആണ് മുങ്ങിമരിച്ചത്. ലൈഫ് ഗാർഡ് എടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബാംഗ്ലൂരിൽ നിന്നും എത്തിയ 11ഓളം പേരടങ്ങുന്ന സംഘം പയ്യാമ്പലത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു.


ليست هناك تعليقات
إرسال تعليق