Header Ads

  • Breaking News

    ഏപ്രിൽമുതൽ 6 ട്രെയിനുകൾ ഷൊർണൂരിൽ പ്രവേശിക്കില്ല


    കണ്ണൂർ:

     മലബാറിലെ യാത്രക്കാർക്ക് തിരിച്ചടിയായി ആറ് ദീർഘദൂര ട്രെയിനുകൾ ഏപ്രിൽ മുതൽ ഷൊർണൂർ ജങ‌്ഷൻ റെയിൽവേ സ‌്റ്റേഷനിൽ പ്രവേശിക്കില്ല. തിരുവനന്തപുരം – -ഡൽഹി രപ്തി സാഗർ, ആലപ്പി –- ധൻബാദ്, മധുര –- തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഡൽഹി –-തിരുവനന്തപുരം രപ്തി സാഗർ, ധൻബാദ് –- ആലപ്പി, തിരുവനന്തപുരം –- മധുര എന്നീ ആറ് ട്രെയിനുകളാണ് ഷൊർണൂരിൽ പ്രവേശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ തിരിച്ചുവിടുന്നത്.

    മലബാറിൽനിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് ഷൊർണൂരിൽ എത്തിയാൽ കണക്ഷൻ ട്രെയിനായി ഉപയോഗിക്കുന്നതാണ് ആറ് ട്രെയിനുകളും. നേരത്തെ ഈ തീരുമാനം അറിഞ്ഞ ഉടനെ ജനപ്രതിനിധികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേതുടർന്ന‌് തീരുമാനം മാറ്റുമെന്നും അറിയിച്ചിരുന്നു.  

    ഇത് അട്ടിമറിച്ചാണ‌്  ഏപ്രിൽ മുതൽ നടപ്പാക്കുന്ന പുതിയ സമയ പട്ടിക പ്രകാരം ആറ് ട്രെയിനുകളും ഷൊർണൂരിൽ കയറാതെ പോകണമെന്ന‌് റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. അതോടൊപ്പം ഷൊർണൂർ കയറാതെ കടന്നുപോകുന്ന ട്രെയിനുകൾക്ക‌് തൊട്ടടുത്ത സ‌്റ്റേഷനായ വള്ളത്തോൾ നഗറിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട‌്. 

    പുതിയ തീരുമാനം മലബാറിലെ യാത്രക്കാർക്ക് തിരിച്ചടിയാണ്. ഷൊർണൂർ സ്റ്റേഷനെ ട്രയാങ്കുലർ സ്റ്റേഷനാക്കി മാറ്റിയാൽ  സമയ പ്രശ്നവും സാങ്കേതിക പ്രശ്നവും പരിഹരിക്കാം. പാലക്കാട് വഴി തിരിഞ്ഞ് വന്ന് ഷൊർണൂരിൽ കയറി പോകാനുള്ള സമയമാണ് റെയിൽവേ ചൂണ്ടി കാട്ടുന്നത്. ഇത് പരിഹരിക്കാനാണ് ട്രയാങ്കുലർ സ്റ്റേഷൻ എന്ന ആവശ്യം  ഉയർത്തിയത്. ട്രയാങ്കുലർ സ്റ്റേഷനാക്കാനുള്ള സ്ഥാലം റെയിൽവേയുടെ കൈയിലുണ്ട‌്.  
    മലബാർ ഭാഗത്തുനിന്ന‌്  തിരുവനന്തപുരം, ചെന്നൈ ഭാഗത്തേക്ക് ആഴ്ചകൾക്ക് മുന്നേ റിസർവേഷൻ പൂർത്തിയാകും. തിരക്കുകാരണം ടിക്കറ്റ് ലഭിക്കാത്ത പലരും ഷൊർണൂരിൽ നിന്ന് ട്രെയിനുകൾ മാറി കയറുകയാണ് പതിവ്. റെയിൽവേയുടെ പുതിയ ഉത്തരവ് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad