പത്താം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
ഇരിട്ടി:
പത്താം ക്ലാസ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു.ആറളം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി വിളക്കോട് ചങ്ങാടിവയല്‍ സ്വദേശി സജാദ് ആണ് മരിച്ചത്. എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു സജാദ് അപകടത്തിൽ പെട്ടത്.
വിളക്കോട് ചങ്ങാടി വയല്‍ സ്വദേശി പാനേരി ഹൗസില്‍ നിസാര്‍ സമീറ ദമ്പതികളുടെ മകനാണ്.സഹോദരി ഷഫീല.പുഴക്കരയില്‍ വോളിബോള്‍ കളിക്കുകയായിരുന്ന യുവാക്കള്‍ വിവരം അറിഞ്ഞ് സജാദിനെ ഉടന്‍തന്നെ ഇരിട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

ليست هناك تعليقات
إرسال تعليق