ഏവരും കാത്തിരുന്ന ആ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
ഏവരും കാത്തിരുന്ന ഷോപ്പിംഗ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഇഷ്ടപ്പെട്ട സാധനങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി നേരിട്ട് വാങ്ങാന്‍ സൗകര്യമൊരുക്കുന്ന ചെക്ക് ഔട്ട് എന്ന പുതിയ ടൂള്‍ ആണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യാനും അത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട റീടെയ്ലര്‍ വെബ്സൈറ്റുകളിലേക്ക് എളുപ്പം എത്തുന്നതിനായുള്ള ലിങ്കുകള്‍ നല്‍കാനുള്ള സൗകര്യം നേരത്തെ നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ മറ്റു വെബ്സൈറ്റുകളിലേക്ക് ആളുകളെ കൊണ്ടുപോവുന്നതിന് പകരം ഇന്‍സ്റ്റാഗ്രാമില്‍ തന്നെ കച്ചവടം നടത്താനാണ് ചെക്ക് ഔട്ട് ടൂളിലൂടെ ഇൻസ്റ്റഗ്രാം ലക്ഷ്യമിടുന്നത്. ഇതിനായി നൈക്ക്, റിവോള്‍വ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇന്‍സ്റ്റാഗ്രാം പുതിയ ടൂള്‍ അവതരിപ്പിക്കുക.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക


ليست هناك تعليقات
إرسال تعليق