പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ കാണ്മാനില്ലന്ന് പരാതി
പയ്യന്നൂർ:
എടാട്ട് സെട്രൽ സ്കൂളിന് സമീപം താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ ജ്യോതിയുടെയും മാധവന്റെയും മകളും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ കാവ്യ (15) യെ ഇന്ന് പുലർച്ചെ നാല് മണി മുതൽ കാണാതായതായി മാതാപിതാക്കൾ പരാതി നൽകി.
മകളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിനെ കുറിച്ചുള്ള ചോദ്യം ചെയ്ത മാതാപിതാക്കളോട് വഴക്കിട്ടാണ് മകൾ വീട് വിട്ടതെന്ന് പരാതിയിൽ പറയുന്നു.

ليست هناك تعليقات
إرسال تعليق